Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neet Exam

Alappuzha

നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ട്: ജി​ല്ല​യി​ലും പ്ര​തി​ഷേ​ധം ന​ട​ത്തുമെന്ന് ​സി.​പി.​ മാ​ത്യു

ജി​ല്ല​യി​ലും പ്ര​തി​ഷേ​ധം ന​ട​ത്തും: ​സി.​പി.​ മാ​ത്യു
തൊ​ടു​പു​ഴ: നീ​റ്റ് പ​രീ​ക്ഷ ഉ​ള്‍​പ്പെ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെയും യു​വ​ജ​ന​ങ്ങ​ളു​ടെയും ഭാ​വി​യി​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്‌​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കോ​ടി​ക​ള്‍ വാ​ങ്ങി ചോ​ദ്യ​പേ​പ്പ​റു​ക​ള്‍ മു​ന്‍​കൂ​ട്ടി വി​ല്‍​ക്കു​ന്ന മാ​ഫി​യ​ക​ള്‍ രാ​ജ്യ​ത്ത് സ​ജീ​വ​മാ​ണ്. ഇ​തു​മൂ​ലം ക​ഷ്ട​പ്പെ​ട്ട് പ​ഠി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ളാ​ണ് ത​ക​രു​ന്ന​ത്.

പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ഇ​ടി​ത്തീ​പോ​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന​ത്. നീ​റ്റി​നു പു​റ​മേ സി​ബി​എ​സ്ഇ, യു​പി​എ​സ്ഇ, എ​ന്‍​ടി​എ പ​രീ​ക്ഷ​ക​ളി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ​സ​മീ​പ​കാ​ല​ത്ത് അ​ര​ങ്ങേ​റു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ വി​കേ​ന്ദ്രീ​ക​രി​ക്കു​ക, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫീ​സ് ഒ​ഴി​വാ​ക്കു​ക, ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യ്ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് രാ​ഹുൽ ഗാ​ന്ധി കോ​ട്ട​യി​ല്‍ ആ​രം​ഭി​ച്ച വി​ദ്യാ​ര്‍​ഥി പ്ര​തി​ധ്വ​നി സം​ഗ​മം ജൂലൈ ​പ​ത്തി​ന് അ​ല​ഹ​ബാ​ദ്, 11ന് ​പാ​ട്‌​ന, 14ന് ​ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ന​ട​ക്കും.

രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി​സി സെ​ക്ര​ട്ട​റി എം.​ഡി.​ അ​ര്‍​ജു​ന​ന്‍, ചാ​ര്‍​ളി ആ​ന്‍റ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

National

നീ​റ്റ് പ​രീ​ക്ഷ ല​ക്ഷ്യ​മി​ട്ട് ടെ​ലി​ഗ്രാ​മി​ന് താ​ത്കാ​ലി​ക നി​രോ​ധ​നം; രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് സി​ഇ​ഒ പ​വ​ൽ ദു​രോ​വ്

ന്യൂ​ഡ​ൽ​ഹി: ജൂ​ൺ 21-ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്ത് ടെ​ലി​ഗ്രാം ആ​പ്പി​ന് താ​ത്കാ​ലി​ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ക​മ്പ​നി സി​ഇ​ഒ പ​വ​ൽ ദു​രോ​വ്. ത​ട്ടി​പ്പു​ക​ളും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും ത​ട​യാ​ൻ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ ശു​പാ​ർ​ശ​പ്ര​കാ​ര​മാ​ണ് ജൂ​ൺ 22 വ​രെ ഐ​ടി മ​ന്ത്രാ​ല​യം ആ​പ്പ് നി​രോ​ധി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ആ​പ്പ് നീ​ക്കം ചെ​യ്തു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ടെ​ലി​ഗ്രാ​മി​ലെ 'മെ​സ്സേ​ജ് എ​ഡി​റ്റിം​ഗ്' ഫീ​ച്ച​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​തെ 15 കോ​ടി​യി​ല​ധി​കം വ​രു​ന്ന സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ളെ ശി​ക്ഷി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്ന് പ​വ​ൽ ദു​രോ​വ് 'എ​ക്സി​ൽ' കു​റി​ച്ചു. നി​രോ​ധ​നം കൊ​ണ്ട് ഒ​ന്നും ത​ട​യാ​നാ​കി​ല്ലെ​ന്നും ഇ​ത്ത​രം ഗ്രൂ​പ്പു​ക​ൾ മ​റ്റ് ആ​പ്പു​ക​ളി​ലേ​ക്ക് മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നു​ള്ള അ​ന്തി​മ ന​ട​പ​ടി​യാ​ണി​തെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​നാ​ണ് ഇ​തെ​ന്നും എ​ൻ​ടി​എ വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ർ​നെ​റ്റ് ഫ്രീ​ഡം ഫൗ​ണ്ടേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളും സൈ​ബ​ർ വി​ദ​ഗ്ധ​രും സ​ർ​ക്കാ​രി​ന്‍റെ ഈ ​കൂ​ട്ട​നി​രോ​ധ​ന​ത്തെ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

 

National

സാമ്പത്തിക പ്രതിസന്ധി മുതൽ നീറ്റ് വരെ ;പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മു​ത​ൽ നീ​റ്റ് പ​രീ​ക്ഷാ​പേ​പ്പ​ർ ചോ​ർ​ച്ച വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി​ക്കാ​നൊ​രു​ങ്ങി കോ​ണ്‍ഗ്ര​സ്.

ജൂ​ണ്‍ അ​വ​സാ​നം മു​ത​ൽ മൂ​ന്നു മാ​സം രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും സം​സ്ഥാ​ന ഇ​ൻ-​ചാ​ർ​ജു​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള സ​മ​ര​മാ​ർ​ഗ​ത്തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​ച്ചെ​ന്നു പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​വ​രു​ടെ ശ​ബ്‌​ദ​മാ​കു​മെ​ന്നാ​ണ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, വ​ളം ​പ്ര​തി​സ​ന്ധി, വി​ല​ക്ക​യ​റ്റം, സ​മീ​പ​കാ​ല പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ, തൊ​ഴി​ലി​ല്ലാ​യ്മ, യു​വാ​ക്ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ രാ​ജി, സീ​റ്റ് ചോ​രി-​വോ​ട്ട് ചോ​രി തു​ട​ങ്ങി​യ ജ​നാ​ധി​പ​ത്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ വി​ഷ​യ​മാ​കു​മെ​ന്നാ​ണ് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ദേ​ശീ​യ​ത​ല​ത്തി​ൽ മാ​ത്ര​മ​ല്ലാ​തെ സം​സ്ഥാ​ന, ജി​ല്ലാ, ബ്ലോ​ക്ക് ത​ല​ത്തി​ലാ​യി​രി​ക്കും പ്ര​തി​ഷേ​ധം.ബ്ലോ​ക്ക്, ജി​ല്ലാ, സം​സ്ഥാ​ന ത​ല​ത്തി​ൽ പ​ര​മാ​വ​ധി കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി സ​ർ​ക്കാ​രി​നെ​തി​രാ​യ വി​കാ​രം തെ​രു​വു​ക​ളി​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഗോ​വ, മ​ണി​പ്പു​ർ, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​രു​ക്ക​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. ജൂ​ണ്‍ 28 മു​ത​ൽ ആ​രം​ഭി​ച്ചേ​ക്കാ​വു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കും.

National

നീ​റ്റ് പു​നഃ​പ​രീ​ക്ഷ 'നീ​റ്റായി' നടത്തും; ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന സം​ഘം ലോ​ക്ഡൗ​ണി​ൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ത​യ​റാ​ക്കു​ന്ന സം​ഘ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി എ​ൻ​ടി​എ. സം​ഘ​ത്തെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഫോ​ണും ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​തെ​യാ​ണ് അ​ധ്യാ​പ​ക​ർ ഇ​വി​ടെ ക​ഴി​യു​ന്ന​ത്.

സ​ഹാ​യി​ക​ൾ​ക്കും പു​റ​ത്തു​പോ​കാ​ൻ അ​നു​മ​തി​യി​ല്ല. 21 ന് ​പ​രീ​ക്ഷ ക​ഴി​യു​ന്ന​ത് വ​രെ ഇ​വി​ടെ തു​ട​ര​ണം. ലാ​പ് ടോ​പ്, സ്മാ​ർ​ട്ട് വാ​ച്ച​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. മ​റ്റ് ജീ​വ​ന​ക്കാ​ർ പു​റ​ത്തേ​ക്ക് പോ​കു​ന്ന​തും തി​രി​ച്ചു വ​രു​ന്ന​തും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കും.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി ഇ​ത്ര​യും ക​ടു​ത്ത സു​ര​ക്ഷാ വ​ല​യം തീ​ർ​ത്തി​രി​ക്കു​ന്ന​ത്. പെ​ൻ-​പേ​പ്പ​ർ രീ​തി​യി​ൽ പു​നഃ​പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ലാ​ണു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​ൻ​ടി​എ ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ പ​രീ​ക്ഷ കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി എ​ൻ​ടി​എ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ അ​ഭി​ഷേ​ക് സിം​ഗ് പറഞ്ഞു. ര​ണ്ട് പ​രീ​ക്ഷാ​രീ​തി​ക​ളു​ടെ​യും നേ​ട്ട​ങ്ങ​ളും പി​ഴ​വു​ക​ളും യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

National

നീറ്റ് പുനഃപരീക്ഷ: കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ പുറത്തിറക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് പു​​​നഃപ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി (എ​​​ൻ‌​​​റ്റി​​​എ) പു​​​റ​​​ത്തി​​​റ​​​ക്കി.

ഈ ​​​മാ​​​സം 21 നാ​​​ണു പ​​​രീ​​​ക്ഷ. പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന ന​​ഗ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ സ്ലി​​​പ്പ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​ന് ഔ​​​ദ്യോ​​​ഗി​​​ക സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷാ ന​​​മ്പ​​​റും പാ​​​സ്‌​​​വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ൻ ചെ​​​യ്യു​​​മെ​​ന്നു നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി (എ​​​ൻ‌​​​റ്റി​​​എ) അ​​​റി​​​യി​​​ച്ചു.

രാ​​​ജ്യ​​​ത്തെ 551 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും വി​​​ദേ​​​ശ​​​ത്തെ 14 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഉ​​​ച്ച​​​യ്ക്ക് 2 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5:15 വ​​​രെ പേ​​​ന​​​യും പേ​​​പ്പ​​​റും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു പ​​​രീ​​​ക്ഷ. പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ല​​​ഭ്യ​​​മാ​​​ക്കി​​​ട്ടു​​​ള്ള​​​തെ​​​ന്നും അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് പി​​​ന്നാ​​​ലെ ന​​​ൽ​​​കു​​​മെ​​​ന്നും എ​​​ൻ‌​​​റ്റി​​​എ വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം മൂ​​​ന്നി​​​നു ന​​​ട​​​ന്ന പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

National

ക​ർ​ണാ​ട​ക​യി​ൽ നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ 18 വ​യ​സ്സു​കാ​രി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

ക​ല​ബു​റ​ഗി: ക​ർ​ണാ​ട​ക​യി​ലെ ക​ല​ബു​റ​ഗി​യി​ൽ നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ 18 വ​യ​സു​കാ​രി​യെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രീ​ക്ഷ​യ്ക്ക് പി​ന്നാ​ലെ​യു​ണ്ടാ​യ ഈ ​ദാ​രു​ണ സം​ഭ​വം പ്ര​ദേ​ശ​ത്ത് വ​ലി​യ ഞെ​ട്ട​ലു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.

നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​ക്ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് പെ​ൺ​കു​ട്ടി​യെ താ​മ​സ​സ്ഥ​ല​മാ​യ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​രീ​ക്ഷാ സ​മ്മ​ർ​ദ്ദ​മാ​ണോ അ​തോ മ​റ്റ് കാ​ര​ണ​ങ്ങ​ളാ​ണോ മ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ല​ബു​റ​ഗി പോ​ലീ​സ് എ​ല്ലാ കോ​ണു​ക​ളി​ലൂ​ടെ​യും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ രേ​ഖ​ക​ളും അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

പ​രീ​ക്ഷ​യ്ക്ക് മു​ൻ​പും ശേ​ഷ​വും പെ​ൺ​കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ എ​ങ്ങ​ന​യാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​കു​ന്ന​തി​നാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്.

 

National

ഒ​ടു​വി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി; നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ വീ​ഴ്ച സ​മ്മ​തി​ച്ച് എ​ൻ​ടി​എ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പി​ടി​ച്ചു​ല​ച്ച നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​ടി​എ) വീ​ഴ്‌​ച സ​മ്മ​തി​ച്ചു. പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്കു മു​ന്നി​ലാ​ണ് എ​ൻ​ടി​എ വീ​ഴ്ച സം​ഭ​വി​ച്ച​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് എം​പി ദി​ഗ് വി​ജ​യ് സിം​ഗ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി എ​ൻ​ടി​എ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ൻ​ടി​എ ഡ​യ​റ​ക്ട‌​ർ, എ​ൻ​ടി​എ ചെ​യ​ർ​പേ​ഴ്‌​സ​ൺ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാണ് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ഈ ​യോ​ഗം നീ​ണ്ടു​നി​ന്നി​രു​ന്നു. ഇ​തി​ലാ​ണ് വി​ഴ്ച​യു​ണ്ടാ​യ​താ​യി എ​ൻ​ടി​എ സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി സ​മ​ർ​പ്പി​ക്കാ​ൻ സ​മി​തി എ​ൻ​ടി​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ കു​റ്റ​മ​റ്റ രീ​തി​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് ശ്ര​മി​ച്ച​ത്.

വീ​ഴ്‌​ച വ​ന്ന​തി​ൽ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് തെ​റ്റു​ണ്ടെ​ന്നാ​ണ് എ​ൻ​ടി​എ സ​മ്മ​തി​ച്ചി​ട്ടു​ള്ള​ത്. പു​നഃ​പ​രീ​ക്ഷ കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്നും എ​ൻ​ടി​എ സ​മി​തി​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് യു​ജി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​രീ​ക്ഷ എ​ൻ​ടി​എ റ​ദ്ദാ​ക്കി​യി​രു​ന്നു.

പ​രീ​ക്ഷ ക​ഴി​ഞ്ഞ് നാ​ല് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ജൂ​ൺ 21ന് ​പു​നഃ​പ​രീ​ക്ഷ ന​ട​ത്തും. വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ വേ​ണ്ടെ​ന്നും ഫീ​സ് അ​ട​ക്കേ​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

National

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: ബോ​ട്ട​ണി, കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ അ​റ​സ്റ്റി​ൽ

ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് ബ​​യോ​​ള​​ജി ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട പൂ​​ന​​യി​​ലെ ബോ​​ട്ട​​ണി അ​​ധ്യാ​​പി​​ക മ​​നീ​​ഷ ഗു​​രു​​നാ​​ഥ് മ​​ന്ധാ​​രെ​​യെ സി​​ബി​​ഐ ഡ​​ൽ​​ഹി​​യി​​ൽ അ​​റ​​സ്റ്റ് ചെ​​യ്തു.

കേ​​സി​​ലെ പ്ര​​ധാ​​ന പ്ര​​തി​​യാ​​യ കെ​​മി​​സ്ട്രി ല​​ക്ച​​റ​​ർ പി.​​വി. കു​​ൽ​​ക്ക​​ർ​​ണി​​യെ​​യും സി​​ബി​​ഐ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​തോ​​ടെ അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി​​ക​​ളു​​ടെ എ​​ണ്ണം ഒ​​ന്പ​​താ​​യി.

പ​​രീ​​ക്ഷ ന​​ട​​ത്തി​​യ നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി (എ​​ൻ​​ടി​​എ) വി​​ദ​​ഗ്ധ​​യാ​​യി നി​​യ​​മി​​ച്ച മ​​നീ​​ഷ ഗു​​രു​​നാ​​ഥ് മ​​ന്ധാ​​രെ​​യും നീ​​റ്റ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ പ്ര​​ക്രി​​യ​​യി​​ൽ പ​​ങ്കാ​​ളി​​യാ​​യി​​രു​​ന്നു.

നേ​​ര​​ത്തേ അ​​റ​​സ്റ്റി​​ലാ​​യ പൂ​​ന​​യി​​ൽ ​​നി​​ന്നു​​ള്ള മ​​റ്റൊ​​രു പ്ര​​തി​​യാ​​യ മ​​നീ​​ഷ വാഗ്​മെ​റെ വ​​ഴി​​യാ​​ണു മ​​നീ​​ഷ നീ​​റ്റ് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​ത്. നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മ​​നീ​​ഷ​​യു​​ടെ വീ​​ട്ടി​​ൽ കോ​​ച്ചിം​​ഗ് ക്ലാ​​സു​​ക​​ൾ ന​​ൽ​​കി​​യി​​രു​​ന്നു.

ബോ​​ട്ട​​ണി, സു​​വോ​​ള​​ജി എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട ചോ​​ദ്യ​​ങ്ങ​​ൾ മ​​നീ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ നോ​​ട്ട്ബു​​ക്കു​​ക​​ളി​​ൽ ചോ​​ദ്യ​​വും ഉ​​ത്ത​​ര​​വും എ​​ഴു​​തി​​പ്പി​​ക്കു​​ക​​യും പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ൽ മാ​​ർ​​ക്ക് ന​​ൽ​​കു​​ക​​യും ചെ​​യ്തു​​വെ​​ന്ന് സി​​ബി​​ഐ പ​​റ​​ഞ്ഞു.

കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യും ചോ​​ർ​​ത്തി വി​​വി​​ധ കോ​​ച്ചിം​​ഗ് ക്ലാ​​സു​​ക​​ളി​​ൽ ന​​ൽ​​കി​​യ​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ​​നി​​ന്നു വ​​ൻ​​തു​​ക വാ​​ങ്ങി​​യാ​​ണ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ത്തി ന​​ൽ​​കി​​യ​​ത്. നീ​​റ്റ് പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യു​​ടെ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി രാ​​ജ്യ​​ത്തെ ആ​​റു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സി​​ബി​​ഐ റെ​​യ്ഡ് ന​​ട​​ത്തി.

ലാ​​പ്ടോ​​പ്പു​​ക​​ൾ, ചോ​​ദ്യ​​വും ഉ​​ത്ത​​ര​​വും അ​​ട​​ങ്ങി​​യ രേ​​ഖ​​ക​​ൾ, ബാ​​ങ്ക് സ്റ്റേ​​റ്റ്മെ​​ന്‍റു​​ക​​ൾ, മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ എ​​ന്നി​​വ പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​ട​​നി​​ല​​ക്കാ​​രു​​ടെ പ​​ങ്കും അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്.

NRI

നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം: ക​ല കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ​യും സ്വ​പ്ന​ങ്ങ​ളെ​യും നി​ർ​ണ​യി​ക്കു​ന്ന നീ​റ്റ് പ​രീ​ക്ഷ വീ​ണ്ടും ചോ​ദ്യ​ചോ​ർ​ച്ച​യു​ടെ​യും ക്ര​മ​ക്കേ​ടു​ക​ളു​ടെ​യും പേ​രി​ൽ വി​വാ​ദ​ത്തി​ലാ​കു​ന്ന​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്നും പ​രീ​ക്ഷാ സം​വി​ധാ​നം വി​ശ്വാ​സ്യ​ത​യോ​ടെ ന​ട​ത്തേ​ണ്ട​വ​ർ ത​ന്നെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​നാ​കെ വ​ലി​യ അ​പ​മാ​ന​മാ​ണെ​ന്നും ക​ല കു​വൈ​റ്റ്‌ അ​ഭി​പ്രാ​യ​പെ​ട്ടു.

നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യെ (എ​ൻടിഎ) പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും ക്ര​മ​ക്കേ​ടു​ക​ളും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. എ​ൻടിഎ പി​രി​ച്ചു​വി​ട്ട് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല നേ​ര​ത്തെ​യു​ള്ള​തു​പോ​ലെ അ​ത​ത് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ല ആ​വ​ശ്യ​പ്പെ​ട്ടു.

കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ​രീ​ക്ഷാ സെ​ന്റ​റു​ക​ളി​ൽ നി​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് പോ​യി​ട്ടു​ള്ള​ത്. പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യെ​ങ്ങ​നെ ഈ ​പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല ര​ക്ഷി​താ​ക്ക​ളും.

വീ​ണ്ടും പ​രീ​ക്ഷ​യ്ക്കാ​യി എ​ത്തി​ച്ചേ​രേ​ണ്ട സാ​ഹ​ച​ര്യം പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലും മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലു​മാ​ക്കു​ന്ന​താ​യും ക​ല ചൂ​ണ്ടി​ക്കാ​ട്ടി. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ക​ട​യ്ക്ക​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

NRI

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഓ​വ​ർ​സീ​സ് എ​ൻ​സി​പി

കു​വൈ​റ്റ് സി​റ്റി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച - പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നും പ്ര​തി​ക​ളെ ക​ർ​ശ​ന​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി എ​സ്പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സീ​സ്.

22 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും ത്യാ​ഗ​ത്തെ​യും സ്വ​പ്ന​ങ്ങ​ളെ​യും ത​ക​ർ​ത്തു ക​ള​ഞ്ഞ സം​ഭ​വമാ​ണ് നീ​റ്റ് ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച. ഒ​ന്നി​ല​ധി​കം വ​ർ​ഷം ഈ​ പ​രീ​ക്ഷ​യ്ക്കാ​യി പ​ഠി​ച്ച കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നു.

കു​റ്റ​മ​റ്റ​രീ​തി​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത എ​ൻ​ടി​എ ഉ​ദ്യോ​ഗ​സ്ഥ​രേ​യും പ​രീ​ക്ഷ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രേ​യും സ​മ​ഗ്ര അ​ന്വേ​ഷ​ണം വ​ഴി ക​ണ്ടെ​ത്തി ക​ർ​ശ​ന​മാ​യി ശി​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

താ​മ​സ​മി​ല്ലാ​തെ വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്തി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ദി​വ​സ​ങ്ങ​ൾ ന​ഷ്‌ടപ്പെ​ടാ​തെ റി​സ​ൽ​ട്ട് പ്ര​ഖ്യാ​പി​ക്ക​ണം. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ കു​വൈ​റ്റി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്കും അ​വി​ടെ നി​ന്നും ഇ​വി​ടേ​ക്കും വി​മാ​ന ടി​ക്ക​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത​ത്, നാ​ട്ടി​ലേ​ക്ക് പോ​യ കു​ട്ടി​ക​ൾ​ക്ക് വീ​ണ്ടും വ​ന്ന് പ​രീ​ക്ഷ എ​ഴു​താ​ൻ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​മൂ​ല​മാ​ണ് ഈ ​ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും തു​ട​ർ​പ്ര​ശ്ന​ങ്ങ​ളു​മെ​ന്ന് ഓ​വ​ർ​സീ​സ് എ​ൻ​സി​പി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

District News

നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി പ​ന്താ​ട​രു​തെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​താ​സ​മി​തി

പാ​ല​ക്കാ​ട്: നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രീ​ക്ഷ റ​ദ്ദു​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് അ​ത്യ​ന്തം ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​താ സ​മി​തി.

22 ല​ക്ഷം പേ​ർ എ​ഴു​തി​യ നീ​റ്റ് മ​ത്സരപ​രീ​ക്ഷ കു​റ്റ​മ​റ്റ​വി​ധം ന​ട​ത്താ​ൻ ക​ഴി​യാ​തെ പോ​യ​തു അ​തീ​വഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​യ​ത്തി​നും അ​ധ്വാ​ന​ത്തി​നും പു​ല്ലു​വി​ല ക​ൽ​പ്പി​ക്കു​ന്ന ഈ ​അ​വ​സ്ഥ​യ്ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മാ​ണ്.

ഇ​തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന സ​ന്ദേ​ശം എ​ന്താ​ണെ​ന്ന് സ​ർ​ക്കാ​ർ ചി​ന്തി​ക്ക​ണം. ക്ര​മ​ക്കേ​ട് ന​ട​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി കു​റ്റ​മ​റ്റ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​ക​ണം. സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു ബാ​ധ്യ​ത​യു​ണ്ട്.

2024 ൽ ​ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ലു​ണ്ടാ​യ ക്ര​മ​ക്കേ​ട് വീ​ണ്ടും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​തി​നു പി​ന്നി​ൽ ഉ​ദ്യോ​ഗ​സ്ഥ- രാ​ഷ്ട്രീ​യ മാ​ഫി​യ കൂ​ട്ടു​കെ​ട്ടു​ക​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് ഇ​നി​യൊ​രു വി​ദ്യാ​ർ​ഥി​യു​ടെ​യും ക​ണ്ണീ​ർ പ​രീ​ക്ഷാക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഴാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ഖം നോ​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നു രൂ​പ​താസ​മി​തി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി എ​ന്ന സം​വി​ധാ​നം 2017ൽ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം 48 ഓ​ളം മ​ത്സ​രപ​രീ​ക്ഷ​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി എ​ന്ന​ത് അ​തീ​വ​ഗൗ​ര​വ​ത​ര​മാ​യ വ​സ്തു​ത​യാ​ണ്.
അ​തീ​വര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ അ​ത്യ​ന്തം ലാ​ഘ​വ​ത്വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്ത കേ​ന്ദ്ര​സ​ർ​ക്കാ​രി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്വാ​ന​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബാ​ധ്യ​ത​യു​ണ്ട്.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​റ്റി​ക്കാ​ട​ൻ, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പി​ള്ളി, ജീ​ജോ അ​റ​യ്ക്ക​ൽ, ജോ​സ് വ​ട​ക്കേ​ക്ക​ര, ജോ​മി മാ​ളി​യേ​ക്ക​ൽ പ്ര​സം​ഗി​ച്ചു.

National

റദ്ദാക്കിയ പരീക്ഷ ഉടൻ നടത്തുമെന്ന് എൻടിഎ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് റ​​​​​ദ്ദാ​​​​​ക്കി​​​​​യ നീ​​​​​റ്റ്-​​​​​യു​​​​​ജി പ​​​​​രീ​​​​​ക്ഷ ഉ​​​​​ട​​​​​ൻ ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന് നാ​​​​​ഷ​​​​​ണ​​​​​ൽ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ൻ​​​​​സി (എ​​​​​ൻ​​​​​ടി​​​​​സി).

ഏ​​​​​ഴു​​​മു​​​​​ത​​​​​ൽ പ​​​​​ത്തു ദി​​​​​വ​​​​​സ​​​​​ത്തി​​​​​ന​​​​​കം പു​​​​​നഃ​​​​​പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കു​​​​​ള്ള സ​​​​​മ​​​​​യ​​​​​ക്ര​​​​​മം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​മെ​​​​​ന്ന് എ​​​​​ൻ​​​​​ടി​​​​​എ ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ അ​​​​​ഭി​​​​​ഷേ​​​​​ക് സിം​​​​​ഗ് അ​​​​​റി​​​​​യി​​​​​ച്ചു.

പ​​​​​രീ​​​​​ക്ഷാ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ലു​​​​​ണ്ടാ​​​​​യ വീ​​​​​ഴ്ച​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം എ​​​​​ൻ​​​​​ടി​​​​​എ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.​

പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ധി​​​​ക ഫീ​​​​സ് ഈ​​​​ടാ​​​​ക്കി​​​​ല്ല. മു​​​​ന്പ് ന​​​ൽ‌​​​കി​​​യ ​ഫീ​​​​സ് തി​​​​രി​​​​കെ ന​​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

National

'നീ​റ്റ് ഇ​പ്പോ​ൾ ഒ​രു പ​രീ​ക്ഷ​യ​ല്ല, ലേ​ല​മാ​ണ്'; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​വു​മാ​യി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. നീ​റ്റ് പ​രീ​ക്ഷ ഇ​പ്പോ​ൾ ഒ​രു പ​രീ​ക്ഷ​യ​ല്ലെ​ന്നും മ​റി​ച്ച് മെ​ഡി​ക്ക​ൽ സീ​റ്റു​ക​ൾ വി​ൽ​ക്കു​ന്ന ഒ​രു 'ലേ​ല​മാ​യി' മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ സ​ർ​ക്കാ​ർ അ​പ​ഹ​സി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. പ​ണ​മു​ള്ള​വ​ർ​ക്ക് ചോ​ദ്യ​പേ​പ്പ​ർ വാ​ങ്ങാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം മെ​റി​റ്റ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​താ​ര്യ​മാ​യി പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും പ​രീ​ക്ഷാ ഏ​ജ​ൻ​സി​യാ​യ എ​ൻ​ടി​എ​യു​ടെ​യും പ​രാ​ജ​യ​മാ​ണ്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ണ്ടാ​യ ഉ​ട​നെ പ​രീ​ക്ഷ റ​ദ്ദാ​ക്കാ​തെ അ​ത് മൂ​ടി​വെ​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ദ്യം ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

നീ​തി​ക്കാ​യി പോ​രാ​ടു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ഈ ​വി​ഷ​യം ശ​ക്ത​മാ​യി ഉ​യ​ർ​ത്തു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി സി​ബി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ എ​ൻ​എ​സ്‌​യു​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. പ​രീ​ക്ഷാ അ​ട്ടി​മ​റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാണ് പ്ര​തി​ഷേ​ധ​ക്കാ​രുടെ ആവശ്യം. 

National

നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​ൽ വ​ൻ പ്ര​തി​ഷേ​ധം; ഡ​ൽ​ഹി​യി​ൽ എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ര​സ​ൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ഇ​ര​മ്പി. കോ​ൺ​ഗ്ര​സ് വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യാ​യ എ​ൻ​എ​സ്‌​യു​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത്രി ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

ശാ​സ്ത്രി ഭ​വ​നി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡു​ക​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. നീ​റ്റ് പ​രീ​ക്ഷ ഇ​പ്പോ​ൾ ഒ​രു ലേ​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​രി​ഹ​സി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി സ​ർ​ക്കാ​ർ ലേ​ല​ത്തി​ന് വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

പ​രീ​ക്ഷ​യ്ക്ക് 42 മ​ണി​ക്കൂ​ർ മു​ൻ​പ് ത​ന്നെ വാ​ട്സാ​പ്പി​ലൂ​ടെ ചോ​ദ്യ​പേ​പ്പ​ർ വി​ൽ​പ​ന​യ്ക്ക് വ​ന്നി​രു​ന്നു​വെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. "ഡോ​ക്ട​ർ ബി​രു​ദം വി​ൽ​പ​ന​യ്ക്ക്" എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ മ​റ​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് ആ​രോ​പി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന പ​രീ​ക്ഷ​യി​ൽ വ​ലി​യ തോ​തി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നു​വെ​ന്ന രാ​ജ​സ്ഥാ​ൻ പോ​ലീ​സ് എ​സ്ഒ​ജി​യു​ടെ​യും മ​റ്റ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത്. 22.79 ല​ക്ഷം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ന​ത്ത പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; മേ​യ് മൂ​ന്നി​ലെ നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി. വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്താ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കും.

മേ​യ് 3-ന് ​ന​ട​ന്ന പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഏ​ക​ദേ​ശം 24 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ പ​രീ​ക്ഷ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​ന് മു​ന്പ് പ്ര​ച​രി​ച്ച മാ​തൃ​കാ ചോ​ദ്യ​ക്ക​ട​ലാ​സി​ലെ 135 ചോ​ദ്യ​ങ്ങ​ൾ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. മാ​തൃ​കാ ചോ​ദ്യ​ക്ക​ട​ലാ​സി​ലെ 410 ചോ​ദ്യ​ങ്ങ​ളി​ൽ 135 എ​ണ്ണം കെ​മി​സ്ട്രി, ബ​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി യ​ഥാ​ർ​ഥ പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന രാ​ജ​സ്ഥാ​ൻ സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പ് (എ​സ്ഒ​ജി) എ​ഡി​ജി​പി വി​ശാ​ൽ ബ​ൻ​സാ​ൽ അ​റി​യി​ച്ചി​രു​ന്നു.

Kerala

സം​സ്ഥാ​ന​ത്ത് നീ​റ്റ് പ​രീ​ക്ഷയെഴു​തി​യ​ത് ഒ​രു​ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള നീ​​​റ്റ-​​​യു​​​ജി പ​​​രീ​​​ക്ഷ​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​ത് ഒ​​​രു​​​ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ.

ആ​​​കെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്ന​​​ത് 1.3 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ. രാ​​​ജ്യ​​​ത്ത് ആ​​​കെ 22.79 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്ന​​​ത്.

National

നീ​റ്റ് പ​രീ​ക്ഷ​യ്ക്കാ​യി നി​ർ​ബ​ന്ധി​ച്ചു; പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഡ്ര​മ്മി​ലൊ​ളി​പ്പി​ച്ച മ​ക​ൻ‌ പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പി​താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് വീ​ടി​നു​ള്ളി​ലെ ഡ്ര​മ്മി​ൽ ഒ​ളി​പ്പി​ച്ച മ​ക​ൻ പി​ടി​യി​ൽ. ല​ക്നോ​വി​ലെ വ​ർ​ധ​മാ​ൻ പാ​ത്തോ​ള​ജി ഉ​ട​മ​യാ​യ മാ​ന​വേ​ന്ദ്ര പ്ര​താ​പ് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​ക്ഷ​ത് പ്ര​താ​പ് സിം​ഗ് ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20 മു​ത​ൽ മാ​ന​വേ​ന്ദ്ര പ്ര​താ​പ് സിം​ഗി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ക​ൻ അ​ക്ഷ​തി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

അ​ക്ഷ​ത് ഡോ​ക്ട​റാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ൽ നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​ൻ പി​താ​വ് നി​ര​ന്ത​രം നി​ർ​ബ​ന്ധി​ക്കു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്ത‌ി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് അ​ക്ഷ​ത് തോ​ക്കെ​ടു​ത്ത് പി​താ​വി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്.

2018ൽ ​അ​ക്ഷ​തി​ന്‍റെ അ​മ്മ മ​രി​ച്ചി​രു​ന്നു. പി​താ​വി​ന്‍റെ കൊ​ല​യ്ക്ക് പി​ന്നാ​ലെ മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ചു. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ചി​ല​ത് സ​ദ​രോ​ണ ഗ്രാ​മ​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ചു. ബാ​ക്കി​യു​ള്ള​വ വീ​ടി​നു​ള്ളി​ൽ‌ ഡ്ര​മ്മി​ലാ​ക്കി ഒ​ളി​പ്പി​ച്ചു. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​ള്ളി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up